Monday

“മാതൃത്വം“ വെറുമൊരു സ്റ്റാറ്റസ് മാത്രമാകുമ്പോൾ...

പാലായിൽ ഒരു മകൻ അമ്മയെ പീഡിപ്പിച്ചൂ എന്നൊരു വാർത്ത വന്ന നിമിഷം മുതൽ സത്യമെന്തെന്നറിയാൻ കാത്തു നിൽക്കുക പോലും ചെയ്യാതെ ആ മകനേയും പുരുഷ വർഗ്ഗത്തേയും ചിലർ പ്രത്യക്ഷമായും മറ്റു ചിലർ പരോക്ഷമായും  മുഖപുസ്തകത്തിൽ സ്റ്റാറ്റസുകളായും, അതു വരെ എഴുതാത്ത രീതിയിൽ തീപ്പൊരിക്കവിതകളായും, കഥകളായുമൊക്കെ അടച്ചാക്ഷേപിക്കുകയായിരുന്നു... മുൻപന്തിയിൽ സ്ത്രീകളായിരുന്നെങ്കിലും... പുരുഷന്മാരും കുറവല്ലായിരുന്നു എന്നു വേണം പറയാൻ....

പിറ്റേന്ന് ആ വാർത്തയുടെ സത്യസന്ധതയെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സ്ഥിതി വിശേഷം വന്നിരിക്കുന്നു... (പരാതിക്കാരിയുടെ മകൾ പറഞ്ഞിരിക്കുന്നു - അതു കള്ളമാണെന്നും, അമ്മയുടെ അനാശാസ്യത്തെ ചോദ്യം ചെയ്തതു മൂലം അവർക്കുണ്ടായ വൈരാഗ്യത്തിൽ നിന്നുണ്ടാക്കിയ പരാതി ആണെന്നും) അങ്ങിനെയുള്ള ഈ നിമിഷം സ്വന്തം മാതാവിനെ..., “അമ്മ“ എന്ന ആ വാക്കിലെപ്പോലും ദൈവത്തിനു സമമായും, അത്രയേറേ ആദരവോടേയും, പവിത്രതയോടേയും കണ്ടു വരുന്ന എത്രയോ ആണ്മക്കളുടെ മനസ്സുകളെ ആണിവർ ഓരോരുത്തരും വേദനിപ്പിച്ചു കൊണ്ടിരുന്നത്....

ഈ നിമിഷം ഒരുപാടു കാര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ടതുണ്ട്.....
മുഖപുസ്തകത്തിൽ നമ്മൾ കണ്ടതൊക്കെയും ആ ഒരു വിഷയത്തിൽ എല്ലാവർക്കുമുണ്ടായ വിഷമത്തിന്റെ പ്രതികരണം മാത്രമോ ? അതോ “അമ്മ”  എന്ന പകരം വയ്ക്കാനില്ലാത്ത ദൈവീകതയെയും മഹത്വത്തേയും വെറും ലൈക്കിനും, കമന്റിനും പുറമെ ചുളുവിൽ കിട്ടുന്ന പ്രശസ്തിക്കുമായി ചിലരെങ്കിലും ഉപയോഗപ്പെടുത്തിയില്ലേ...., സത്യമാണെങ്കിലും അല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ ഈ ഒരു വാർത്തക്ക് ഇത്രക്കും പ്രാധാന്യം കൊടുത്ത് സാംസ്കാരിക മൂല്യച്യുതിയിലേക്ക് നയിക്കേണ്ടതുണ്ടായിരുന്നുവോ ?

 ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെടേണ്ടത്  ആ പോലീസുദ്യോഗസ്തരെ ആണ്... പിന്നെ നമ്മുടെ നാട്ടിലെ നിയമത്തേയും അതു കഴിഞ്ഞേ പത്രക്കാരും സമൂഹവും വരുന്നുള്ളൂ.... കാരണം, ഇന്നത്തെ നമ്മുടെ നാട്ടിലെ നിയമപ്രകാരം ഒരു പെണ്ണ് (അവൾ നല്ലവളോ ചീത്തയോ) ആയിക്കൊള്ളട്ടെ, പീഡിപ്പിച്ചു എന്നൊരു പരാതി കൊടുത്താൽ ചോദ്യം പോലും ചെയ്യാതെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമാണ് . അറസ്റ്റു കഴിഞ്ഞെ അന്വേഷണം പോലും നടത്തൂ... ജാമ്യം വേണേൽ കോടതീൽ പോയി വേണം എടുക്കാൻ.... ഇവരൊക്കെ വെറുതെ ഒരു പരാതി കൊടുത്ത് അത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ പരാതി പിൻ‍വലിക്കണമെങ്കിൽ കൂടി പ്രതി ചേർക്കപ്പെട്ട വ്യക്തി കോടതിയിൽ നിന്ന് ജാമ്യമെടുക്കേണ്ട സ്ഥിതി ആണ്......

നിയമത്തിലെ ഈ പാളിച്ച മുതലാക്കി ഭാരതസ്തീയുടെ “ഭാവശുദ്ധി“ പഴന്തുണിക്കൊപ്പം വെസ്റ്റിലേക്കിടുന്ന നല്ലൊരു ശതമാനം സ്ത്രീകളും “സദാചാര” വാദികളും വ്യക്തിതാല്പര്യങ്ങൾക്കായി നിയമത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.... ഈ പ്രവണത മൂലം വളരെ ഏറെ നിരപരാധികൾ ബലിയാടുകളാകുന്ന സ്ഥിതി മനസ്സിലാക്കിയ ഗവണ്മെന്റ് ഇങ്ങനേയുള്ള കേസുകളിൽ ഐജി യുടേയോ അതിനു മുകളിൽ ഉള്ളവരുടേയോ അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്ന് കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു. അങ്ങിനെയിരിക്കെ, പരാതിക്കാരിയുടെ മകളുടെ പോലും മൊഴിയെടുക്കാതെ ഓടിപ്പോയി അറസ്റ്റ് നടത്തി (അബ്ദുള്ളക്കുട്ടിക്ക് ഇതു ബാധകമല്ല) അതു മാധ്യമങ്ങൾക്ക് വാർത്തയായി നൽകിയ പോലീസുകാർ ഇവിടെ വെറുതെ ഷൈൻ ചെയ്യാൻ ശ്രമിച്ചിരിക്കയാണെന്നത് പകൽ പോലെ വ്യക്തമാണ്...

സമൂഹത്തിലെ സദാചാരവ്യവസ്തകളെതന്നെ വെല്ലു വിളിക്കുന്ന ഇത്തരം വാർത്തകൾ നിജസ്തിതി അറിയും മുന്നെ തന്നെ തങ്ങളുടേതായ രീതിയിൽ ഭാവനയും, അതിൽ പൊടിപ്പും തൊങ്ങലും വച്ച് ജനങ്ങളിലേക്കെത്തിച്ച് മാധ്യമങ്ങളും കുറച്ചു നാളായി അവർ ആവർത്തിച്ചു പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന മാധ്യമധർമ്മത്തിലെ ആത്മാർഥത വീണ്ടും തെളിയിച്ചിരികുന്നു.....

എന്തിനും ഏതിനും വിലക്കുകളില്ലാത്ത ഈ മുഖപുസ്തകത്തിൽ ഈ ഒരു വിഷയം കാട്ടു തീ പോലെ പടർത്തി നമ്മുടെ സുഹൃത്തുക്കൾ അവരുടെ പ്രതിഷേധവും, രോഷവും കൂട്ടത്തിൽ ചിലർ വ്യൂവേഴ്സിനുള്ള മാർക്കറ്റിങ്ങും വളരെ ഭംഗിയായി തന്നെ നടത്തി. ഇതിനെല്ലാമായി നമ്മൾ പല വിധത്തിലും ഭാവത്തിലുമുള്ള പദപ്രയോഗങ്ങൾ നടത്തി, അപ്പോഴും ആരും ചിന്തിക്കാതെ പോയ ഒരു വിഷയമുണ്ട്.... “അമ്മ” എന്ന ദൈവീകതക്ക്...., പകരം വയ്ക്കാനില്ലാത്ത ആ സ്നേഹത്തിന്... അങ്ങിനെ ഒരുപാടൊരുപാട് ഭാവങ്ങൾക്ക്...  ഇത്രയൊക്കെയേ നമ്മൾ വില കൽപ്പിക്കുന്നുള്ളൂ എന്ന്.... ഇങ്ങനെ പറഞ്ഞ് അപഹാസ്യമാക്കാനുള്ളതാണോ “”“മാതൃത്വം“”“എന്നത് എന്ന് ?!!!

പ്രിയ സുഹൃത്തുക്കളേ ആലോചിക്കുക.... നമ്മുടേതായ, വളരെ മാഹാത്മ്യമുള്ള, ഏവരാലും ആദരിക്കുന്ന ഈ സംസ്കാരം ഉടഞ്ഞു മണ്ണ് ചേർന്നു പോകാതെ കാക്കേണ്ടത് നമ്മൾ തന്നെ അല്ലേ എന്ന്......

0 comments:

Post a Comment

മാറുന്ന സമൂഹത്തിലെ കാഴ്ചകൾ/കേൾവികൾ മനം മടുപ്പിക്കുമ്പോഴും, പ്രതികരണം ചുറ്റുമതിൽക്കെട്ടുകൾക്കപ്പുറം താണ്ടാതെ, പരിമിതികൾ മായാബന്ധനം ചമച്ച മൂക വിപ്ലവത്തിന്റെ അന്ത:സംഘർഷങ്ങൾ പേറുന്ന മനസ്സിന്റെ ചിന്തകൾ....