Wednesday

“ഭരണഘടനാ സപ്താഹവും പഴം നൈവേദ്യവും” കേരള സമൂഹത്തിൽ.....



ന്യൂജനറേഷൻ മാധ്യമങ്ങളുടേയും യുവതീ യുവാക്കളുടേയും സംഭാവനയായ “ചുംബനസമരം” കേരളത്തിൽ കൊച്ചിയും കോഴിക്കോടും കോലാഹലങ്ങൾ സൃഷ്ടിച്ച് നടത്തി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങുന്ന ഈ അവസരത്തിൽ സമൂഹം വളരെ ഗൌരവകരമായി ചിന്തിക്കേണ്ട ചില വസ്തുതകൾ ഇതു മുന്നോട്ടു വക്കുന്നുണ്ട്....

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പുതു തലമുറക്ക് ഒന്നിച്ചിടപഴകുന്നതിന്  സമൂഹത്തിൽ നിന്നും പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്നും തന്നെ കൂടുതൽ സ്വാതന്ത്രം ലഭിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്... പരസ്പരം കൂട്ടുകൂടുന്നതിനോ, സഞ്ചരിക്കുന്നതിനോ, എന്തിനെറേ കമ്പയിൻ സ്റ്റഡിക്കായി പോലും ഒന്നിച്ചു പോകുന്നതിനും മാറി നിൽക്കുന്നതിനും വരെ ഇന്നു സ്വാതന്ത്രം നൽകുന്നുണ്ട്...... (ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം) അങ്ങിനെയിരിക്കെ, ഈ ചുംബനസമരത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്ന അലയൊലികൾ ആഭാസത്തരങ്ങൾക്ക് പോകാതെ മാന്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ന്യൂജൻ യുവതീ യുവാൾക്ക് തന്നെയാണു ബാധിക്കാൻ പോകുന്നത്.... ഈ പറയുന്ന സമരരീതി കൊച്ചിയിൽ നിന്നും കോഴിക്കോട്ടെത്തുമ്പോൾ അതിലെ പങ്കാളിത്തം നോക്കിയാൽ തന്നെ അറിയാം ഈ മാറ്റം. കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ എത്രയോ ശതമാനം ന്യൂജൻ അംഗസംഖ്യ കുറവായിരുന്നു കോഴിക്കോട്ടെ സമരത്തിൽ..... അതു പോലെത്തന്നെ ഇതിനെ അനുകൂലിച്ചു സംസാരിക്കുന്നതിൽ മുതിർന്നവരുടെ പങ്കും ഗണ്യമായി കുറഞ്ഞിരിക്കുന്നു.... അവിടെയുണ്ടായ ആക്രമത്തെ മാത്രമേ ഏറിയപങ്കും അപലപിക്കുന്നുള്ളൂ എന്നിട്ടും ഈ സമരം വിജയമെന്നവകാശപ്പെടുന്നവർ മറ്റുള്ള സംഘടനകളുടെ പിന്തുണയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങുന്നതും സമരസമീപനത്തിൽ വരുത്തുന്ന മാറ്റങ്ങളും കണ്ടില്ലെന്നു നടിച്ചുകൂട.... ഇപ്പോൾ പിന്തുണയുമായി നടക്കുന്നവരിൽ ചിലർ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ കിട്ടിയ പിടിവള്ളിയായും, സമൂഹത്തിൽ ഒന്ന് അറിയപ്പെടുന്നതിനും അങ്ങിനെ പലവിധ മുതലെടുപ്പിനും വേണ്ടിയാണെന്നുള്ളത് അവരുടെയൊക്കെ സമീപനത്തിൽ നിന്നു തന്നെ സധാരണക്കാർക്കു  മനസ്സിലാക്കുവാൻ കഴിയും

സമരക്കാരെക്കളും അവരെ എതിർക്കുന്നവരെക്കാളും കൂടുതൽ ആളുകൾ കൊച്ചിയിലെ പോലെ  ടിക്കറ്റ്‌ എടുക്കാതെ ഗാലറിയിലിരുന്നു ഓസിനു അടിയും "എ" യുമൊക്കെ ഉള്ള ഒരു പടം ലൈവായി കാണാൻ വന്നവരായിരുന്നു എന്നു പറയുന്നതാകും ശരി. ഇതു നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന ജീർണ്ണത മറനീക്കി പുറത്തു വരുന്നതിന്റെ മറ്റൊരു വശം സൂചിപ്പിക്കുന്നു

സമരത്തിന്റെ സംഘാടകരിൽ പലരും ചാനലുകളിലൂടെയും മറ്റു പ്രസ്താവനകളിലൂടെയും പറഞ്ഞു കൊണ്ടിരുന്നത്... ഈ ചുംബനസമരം എന്നത് പരസ്പരം ഇഷ്ടപ്പെടുന്നവർ തമ്മിൽ ആ ഇഷ്ടം പങ്കു വക്കാനുള്ള ഒരു രീതി ആയി ഈ ചുംബനത്ത പ്രകടിപ്പിക്കുന്നു എന്നാണ്....
സംഘാടകർ അത് എങ്ങിനെ ഉദ്ധേശിച്ചു കൊണ്ട് നിർവചനം നൽകി പ്രകടിപ്പിക്കുവാൻ പുറപ്പെട്ടുവോ.....ആ സംഭവം ഇന്നെവിടെ എത്തി നിൽക്കുന്നു അല്ലെങ്കിൽ അതിന്നു കൈ വരുന്ന മാറ്റങ്ങൾ....വ്യതിയാനങ്ങൾ എന്നിവ..... കോഴിക്കോട്ടെ സംഭവങ്ങൾ ചാനലിലൂടെ ലൈവായി കണ്ടിട്ടുണ്ടെങ്കിൽ ആർക്കും  ബോധ്യപ്പെടുന്നതാണ്....

വ്യക്തികളും പ്രസ്ഥാനങ്ങളും മറ്റും നിയമം കയ്യിലെടുക്കുന്നതിനെ ചെറുക്കൻ നാട്ടിൽ നിയമ സംവിധാനങ്ങൾ ഉണ്ട്.  എന്നാൽ പ്രതിഷേധിക്കാൻ അസാൻമ്മാർഗിക മാർഗങ്ങൾ അവലംബിക്കാം എന്ന് നമ്മുടെ ഭരണഘടനയിൽ ഒരിടത്തും പറഞ്ഞതായി അറിവില്ല. പക്ഷെ, ഇവിടെ യഥാർഥത്തിൽ സദാചാരത്തിന്റെയും, വർഗ്ഗീയവാദത്തിന്റെയും  ലേബലിറക്കി രാഷ്ട്രീയപ്രസ്ഥാനങ്ങളും, മാധ്യമങ്ങളും, ചില വ്യക്തിതാല്പര്യക്കാരും മുതലെടുപ്പു നടത്തുകയാണു ചെയ്യുന്നത്.....

ചുംബന സമരമെന്ന അരാജകത്വവും, അതിനെ അനുകൂലിച്ചു കൊണ്ടും എതിർത്തു കൊണ്ടും നടത്തുന്ന അക്രമവും മൂലം പൊതു സമൂഹത്തിൽ അശാന്തിയുടെ നിഴൽ വീഴ്ത്തുവാൻ മാത്രമേ കഴിയുകയുള്ളൂ... കൊച്ചിയിലെ സംഭവത്തിനു ശേഷം ഈ  വ്യാധി സമൂഹത്തിൽ മറനീക്കി പുറത്തു വരുന്നതിന്റെ സൂചനയായി 3 ഏണ്ണം റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.... അതു തന്നെ തിരിച്ചറിവിന്റെ പ്രായമാകാത്ത സ്കൂൾ കുട്ടികളിൽ നിന്നും തുടങ്ങുന്നു എന്നത് വളരെ ഖേദകരവും ഞെട്ടിക്കുന്നതുമാണ്..... സംഭവത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു...! സ്കൂളിൽ പിഞ്ചുകുഞ്ഞിനെ മുതിർന്ന ക്ലാസ്സിലെ കുട്ടികൾ പീഡനത്തിനിരയാക്കിയതും, സഹപാഠികളായ സുഹൃത്തുക്കൾ മറ്റൊരു പെൺകുട്ടിയോടുള്ള പ്രേമത്തെച്ചൊല്ലി കൂട്ടുകാരിലൊരുവനെ കൊലപ്പെടുത്തിയതും, അതിനടുത്ത ദിവസം തന്നെ മറ്റൊരു സ്കൂളിൽ സമാനമായ വസ്തുത ആവർത്തിക്കാനിടയായതുമെല്ലാം മറ്റൊരു വിധത്തിൽ പറഞ്ഞാൽ  ഇതിന്റെയൊക്കെ ഒരു സൈഡ് എഫക്ട് തന്നെ ആണ്. 


 എന്തിന്റെ പേരിൽ ആയാലും ഡൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവമോര്‍ച്ചയുടെ പ്രവൃത്തി കുറ്റകരവും എതിർക്കപ്പെടേണ്ടതും തന്നെ ആണ്. അതോടൊപ്പം അവിടെ നടന്നു എന്ന് പറയപ്പെട്ട കാര്യത്തെക്കുറിച്ചോ അതു പുറത്തെത്തിച്ച ചാനലിന്റെ റിപ്പോർട്ടിനേ കുറിച്ചോ ഇന്നു വരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല...എന്തു കൊണ്ടു....? അതിനു ശേഷം കൊച്ചിയിൽ ഈ പറയുന്ന ഹിന്ദു സംഘടനക്കൊപ്പം മുസ്ലിം സംഘടനകളും പ്രതിഷേധക്കാരായി ഉണ്ടായിരുന്നു മുന്നിൽ തന്നെ, പക്ഷെ കോഴിക്കോടെത്തിയപ്പോൾ എതിർക്കുന്നവർ പ്രധാനമായും കേരളത്തിൽ ഇന്നു വരെ കെട്ടിട്ടു പോലുമില്ലാത്ത പേരിലുള്ളവരും അനുകൂലിക്കുവാനും സപ്പോർട്ടിനും നിലനിൽപ്പു തന്നെ അപകടത്തിലായിരിക്കുന്ന പ്രധാന പ്രതിപക്ഷത്തിന്റെ യുവജനസംഘടന മുന്നണിയിൽ എത്തുകയും ചെയ്തു.(കാലിനടിയിലൂടെ ഊർന്നു പൊകുന്ന മണ്ണൊലിപ്പു തടയുക എന്നൊരു അജണ്ട ഇടതുപക്ഷത്തിനെ ഉള്ളിലുണ്ട് അത് അവരുടെ നിലനിൽപ്പിന്റെ പ്രെശ്നമാണ്) അതേ സമയം മുസ്ലിം സംഘടനയുടെ പിന്മാറ്റവും കുഞ്ഞാലിക്കുട്ടിയുടെ ഇതു ന്യൂജനറേഷൻ മാറ്റത്തിന്റെ സമരം ആണെന്നുള്ള അനുകൂലാഭിപ്രായവും പോലീസിന്റെ അലസഭാവവും..... എല്ലാം കൂടി നോക്കുമ്പോൾ പ്രധാനമായും ഒരു നിമിഷത്തിന്റെ ആവേശത്തിൽ യുവജനങ്ങളിൽ നിന്നും പുറപ്പ്പെട്ട ഈ സമര രീതിയെ മറ്റുള്ളവർ കൃത്യമായി മുതലെടുപ്പു നടത്തുകയാണെന്നു മനസ്സിലാക്കാം....അതിനവർ ഇറക്കുന്ന ഈ കേരളത്തിൽ ഏറ്റവും കൂടുതൽ ചിലവകുന്ന “വർഗ്ഗീയത” എന്ന വിത്തിനെ അറിയാതെ എങ്കിലും നാം എടുത്തുപയോഗിക്കുമ്പോൾ ശരിക്കും ഒന്ന് ആലോചിക്കേണ്ടതുണ്ട്.....എന്തിനു വേണ്ടി ....? ആർക്കു വേണ്ടി ....? എന്താണു സമൂഹത്തിനിതു കൊണ്ടുള്ള ഗുണദോഷങ്ങൾ...?  എന്നുള്ളവ.....!!!

കോഴിക്കോട്ടെ സംഭവത്തോടു കൂടി പൊതുജനങ്ങളുടെ ഇടയിൽ സമരരീതിയോടുയർന്നു തുടങ്ങിയിരിക്കുന്ന വിയോജിപ്പും പങ്കാളിത്തക്കുറവുമെല്ലാം, അടുത്തുതന്നെ വരാനിരിക്കുന്ന ഇലക്ഷനിൽ തങ്ങളുടെ പ്രധാന എതിരാളികൾക്ക് മേൽക്കൈ നൽകിയേക്കാം എന്ന ചിന്തയിൽ,
വൈകിയാണെങ്കിലും പിണറായിയിൽ നിന്നും പ്രസ്തുത സമര രീതിയെ എതിർത്തുകൊണ്ടുണ്ടായ പ്രസ്താവനയും, ഡിഫിയുടെ പിന്മാറ്റവും പോലെ താൽക്കാലികമായെങ്കിലും സമരത്തെ എതിർക്കുന്നതിനു മറ്റുള്ള പാർട്ടികളെയും മുൻ‍നിരയിലേക്കു കൊണ്ടു വരാൻ സാധ്യതയുണ്ട്.

രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി മുൻ‍നിരയിലെത്തുമ്പോളും ശാസ്ത്രസാഹിത്യപരിഷത്ത് പോലൊരു സംഘടന, അതും വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വിക്ഞാനപ്രദമായ കാര്യങ്ങൾ പ്രദാനം ചെയ്യേണ്ടവർ....(ഇന്നു വരെ കാര്യമായൊന്നും ചെയ്തില്ലെങ്കിൽക്കൂടി) പുതുതായി പിന്തുണയുമായി രംഗത്തു വരുന്നത് വളരെ ഗൌരവകരമായി ചർച്ച ചെയ്യേണ്ടുന്ന ഒരു കാര്യം തന്നെ ആണ്...


സമരസംഘാടകർക്ക് പൊതുവിൽ രാഷ്ടീയമായുള്ള പിന്തുണ കൂടി നഷ്ടപ്പെട്ട് ഒന്നൊതുങ്ങേണ്ടുന്ന സന്ദർഭത്തിൽ അവർ പുതുതായി പ്രചരിപ്പിക്കാൻ തുടങ്ങുന്ന “ഭരണഘടനാ സപ്താഹവും പഴം നൈവേദ്യവും” എന്ന മൂവ്മെന്റിനെ നാം അല്പം ഭയപ്പാടോടു കൂടി നോക്കിക്കാണേണ്ടിയിരിക്കുന്നു.

ഓരോ ഭാരതീയനും അത്യധികം ബഹുമാനത്തോടു കൂടി മാത്രം കാണുന്നതാണു നമ്മുടെ നീതിന്യായ വ്യവസ്ഥയും, ഭരണഘടനയും..... എന്തിന്റെ പേരിൽ ആണെങ്കിൽ പോലും  “സുപ്രധാന വിധിന്യായങ്ങളുടെ പകര്‍പ്പും ഭരണഘടനയുടെ പ്രസ്കക്തഭാഗങ്ങളുടെ കോപ്പിയും ഒരു കവര്‍ ലറ്റര് സഹിതം സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ചു കൊടുക്കുക“ എന്നതും, അത് തോന്നുന്ന പോലൊക്കെ കോപ്പിയെടുത്തും തട്ടിക്കളിക്കുക എന്നത്  നീതിന്യായ വ്യവസ്തയെ അവസാന ആശ്രയമായി കരുതുന്ന നമ്മെ പോലുള്ള ജനാധിപത്യരാഷ്ട്രത്തിനു ന്യായീകരിക്കത്തക്കതല്ലെന്നു മാത്രമല്ല ദേശ ദ്രോഹപരവുമാണെന്നു പറയാം..... കൂടാതെ, ആർ.എസ്സ്.എസ്സിനേപ്പോലുള്ള ഒരു സംഘടനയുടെ ഓഫീസിലേക്ക് വാഴപ്പഴം അയച്ചു കൊടുക്കുന്നതിനെ ആ സംഘടനയും അതിന്റെ അനുയായികളും ഏതു വിധത്തിൽ കൈകാര്യം ചെയ്യും എന്നതും മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രവചനാതീതമായ കാര്യമാണ്....

മേൽപ്പറഞ്ഞ വസ്തുതയൊക്കെ നിലനിൽക്കെത്തന്നെ ഇതിനെ വെറുമൊരു കൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയായി കാണുക വയ്യ.  സമൂഹത്തിൽ കൂടുതൽ എന്തെങ്കിലും തരത്തിലുള്ള അരാജകത്വത്തിനും,  ക്രമസമാധാനപ്രശ്നങ്ങൾക്കും പുതിയൊരു തുടക്കം കുറിക്കും മുൻപ് വേണ്ടപ്പെട്ടവർ അതിന്റേതായ ഗൌരവത്തിൽ കാര്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് നടപടികളെടുക്കേണ്ടത് അത്യാവശ്യമാണ്.... 

അതു പോലെത്തന്നെ കെരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വസ്തുതകളെ ശരിയാം വണ്ണം മനസ്സിലാക്കിക്കൊണ്ട്, ജാതി മത വർഗ്ഗീയ ചിന്തകളില്ലാതെ നമ്മുടെ സംസ്കാരത്തിന്റേയും... സമൂഹനന്മയുടേയും സം‍രക്ഷണം മുൻ‍നിർത്തി എതിർക്കേണ്ടവയെ എതിർത്തു കൊണ്ടും, മാറ്റി നിറുത്തപ്പെടേണ്ടവ മാറ്റി നിറുത്തിയും യുക്തിപൂർവ്വമായ തീരുമാനമെടുക്കേണ്ട സമയം ഇനിയും വിദൂരമല്ല...


0 comments:

Post a Comment

മാറുന്ന സമൂഹത്തിലെ കാഴ്ചകൾ/കേൾവികൾ മനം മടുപ്പിക്കുമ്പോഴും, പ്രതികരണം ചുറ്റുമതിൽക്കെട്ടുകൾക്കപ്പുറം താണ്ടാതെ, പരിമിതികൾ മായാബന്ധനം ചമച്ച മൂക വിപ്ലവത്തിന്റെ അന്ത:സംഘർഷങ്ങൾ പേറുന്ന മനസ്സിന്റെ ചിന്തകൾ....