Monday

“ഘർ വാപ്പസിയും“ മതേതരത്വവും നേരിൽ കാണുമ്പോൾ...



ഏറെ നാളായി നമ്മിൽ നിന്നും അകന്നു നിന്നിരുന്ന മതം / വർഗ്ഗീയത എന്ന വാക്കുകൾ കേരളസമൂഹത്തിൽ ദൈനം ദിന ചർച്ചയിൽ തിരിച്ചെത്തിയിരിക്കുന്നു.

ചരിത്രങ്ങളെ വളച്ചൊടിച്ച് അവസരവാദത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് സമകാലീന രാഷ്ട്രീയത്തിന്റെ സദാചാരപ്രഭാഷകരുടെ  നയമാണെന്നത് തികച്ചും വ്യക്തമാണ്. ജനാധിപത്യ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് സാഹോദര്യവും സമത്വവും പ്രസംഗിക്കുകയും വർഗീയതയുടെ വിഷം സമർത്ഥമായി പകർന്നു കൊടുക്കുന്ന രാഷ്ട്രീയദുർമാർഗികളിലല്ല മറിച്ച് മതങ്ങളല്ല മനുഷ്യനാണ് വലുതെന്ന് ചിന്തിക്കുന്ന ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ജനവിഭാഗത്തിലാണെന്ന്  മനസിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഭാരതത്തെ ഭരിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ വഴിയായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. ഏറെ നാളായി നമ്മുടെ രാഷ്ട്രീയവും ചിന്തിക്കുന്നത് അതേ വഴി തന്നെയാണ്. ഭാരതത്തെ മറ്റു രാഷ്ടങ്ങളിൽ നിന്നും വേർത്തിരിക്കുന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ   ബലമാണ്. മണ്ണിലും മരത്തിലും ജീവജാലങ്ങളിൽ പോലും ദൈവികത കണ്ട് പരസ്പരം ബഹുമാനിച്ച്  ഏവരേയും സം‍രക്ഷിക്കുന്ന ഒരു സംസ്കാരം. ആ ‘ഹൈന്ദവസംസ്കാരം’ (പുരാതന സിന്ധുനദീതട സം‍സ്കാരം) പിന്തുടരുന്ന ഹിന്ദുക്കൾ (സിന്ധുക്കൾ) വസിക്കുന്നയിടം എന്നതു   കൊണ്ടാണ് ഭാരതം ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നത്. ഹിന്ദു മതമല്ല സംസ്കാരമാണെന്ന് തിരിച്ചറിയുന്ന എത്ര പേർ നമുക്കിടയിലുണ്ട്... ? കുടിയേറിയ മറ്റു സംസ്കാരങ്ങളെ പോലും ഉൾകൊള്ളാനുള്ള മനസ്സുണ്ടായതും നമ്മുടെ സംസ്കാരത്തിന്റെ സവിശേഷതയാണ്. എന്നാൽ ആ സംസ്കാരത്തെ പിന്തുടരുന്നവരെ ‘ഹിന്ദു’ എന്നു വിളിച്ച് മാറ്റി നിർത്തി അതിനൊരു മതപരിവേഷം നൽകി. കുടിയേറിയ സംസ്കാരങ്ങളും മതങ്ങളായി പരിണമിച്ചു. അവയുടെ നന്മകളുടെ നിഴലിനെ വ്യർത്ഥതാല്പര്യങ്ങൾക്കായുപയോഗിച്ച് മതങ്ങളെ മനുഷ്യരിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.

ഭാരത സംസ്കാരത്തിന്റെ ആ വിശാല മനസ്ഥിതിയെ മുതലെടുപ്പ് നടത്തുന്നതാണ് ഇവിടെ കണ്ടു വരുന്നത്... രാഷ്ട്രീയക്കാരെ ഒഴിച്ചു നിർത്തിയാൽ പ്രത്യേകിച്ചും ക്രിസ്ത്യൻ സഭകൾ... മറ്റു മതസ്തരുടെ ദൌർഭല്യങ്ങളേയും പരാധീനതകളേയും മുതലെടുത്തു കൊണ്ടാണ് ഇവർ അതു നടത്തുന്നത്... (ബലപ്രയോഗത്തിലൂടെ നിർബന്ധിച്ചു നടത്തിയിരുന്നത് പണ്ടായിരുന്നു അതിൽ പ്രധാന പങ്ക് മുസ്ലിം വിഭാഗത്തിനും...) കണക്കില്ലാത്ത അത്രയും പണം ഇതിനു വേണ്ടി വിദേശങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ എത്തുന്നുണ്ട് താനും....

 ഇതു പറയുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്... പ്രലോഭനങ്ങൾക്ക് വഴങ്ങി അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നവർ യഥാർഥ വിശ്വാസികൾ ആണോ എന്ന്..? അവരെ പിടിച്ചു നിർത്തേണ്ട കാര്യമുണ്ടോ എന്ന്...? ആ ചോദ്യം 100% ശരിയുമാണ്.... അവിടെയാണ് നമ്മൾ ശരിക്കും ചിന്തിക്കേണ്ട വസ്തുതയുള്ളത്... കൂടുതലും ഈ മതം മാറുന്ന വ്യക്തികൾ സമൂഹത്തിൽ താഴെക്കിടയിൽ നിന്നും ഉള്ളവരായാണ് കാണപ്പെടുന്നത്... അവരുടെ ജീവിത സാഹചര്യങ്ങളാണ് ഇതിനു നിദാനം.  അങ്ങിനെ വരുമ്പോൾ ഇതിനു ഉത്തരവാദികൾ ശരിക്കും   യഥാർഥത്തിൽ നമ്മുടെ ഭരണകർത്താക്കൾ ആണ്... അവർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുവാൻ ശ്രമിക്കാത്ത / സാധിക്കാത്ത നമ്മുടെ സർക്കാറുകൾ....
മതേതരത്വം കൊട്ടിഘോഷിക്കുന്ന മറ്റു രാഷ്ട്രീയപ്രഹസനങ്ങൾ എന്താണു ചെയ്തിട്ടുള്ളത്...അതും പകൽ പോലെ വ്യക്തമായവ...ഒളിഞ്ഞും മറഞ്ഞും അവർ ചെയ്തിട്ടുള്ളതായ കൊലപാതകങ്ങളും ചതികളും അഴിമതികളും വോട്ടുബാങ്കിനായുള്ള ന്യൂനപക്ഷപ്രീണനവും അല്ലാതെ... എന്നിട്ടും  ഇനിയും തെളിയിക്കാനാവാത്ത ഒരാരോ ആരോപണവും ഉയർത്തിക്കാട്ടി സാധാരണക്കാരിൽ വർഗീയതയുടെ വിഷവിത്തുകൾ പാകുവാൻ അവരിപ്പൊഴും നമുക്കിടയിലുണ്ട്... അവരുമിവരും പറയുന്നത് കേട്ട് കുതിച്ചു തുള്ളുന്ന വിഡ്ഡിവേഷങ്ങളും ഒട്ടും കുറവല്ല. 

നമ്മുടെ നാട്ടിലെ ജനങ്ങൾക്ക്, അതു ഏതു വിഭാഗമായാലും തങ്ങളുടെ വ്യക്തി താല്പര്യത്തിനനുസരിച്ചു ഏതു മതത്തിൽ വേണമെങ്കിലും വിശ്വസിച്ചു  ജീവിക്കാനുള്ള അവകാശമുണ്ട്. അങ്ങിനെയിരിക്കെ ഈ അടുത്തു കേരളത്തിൽ നിർബന്ധപൂർവ്വം മതം മാറ്റി എന്നു മാധ്യമങ്ങൾ പറയുന്ന ആലപ്പുഴയിലെ വീട്ടമ്മ പറഞ്ഞത് എല്ലാവരും കേട്ടിട്ടുള്ളതാണ്.... അവരുടെ മകളുടെ സേർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന് രേഖപ്പെടുത്താനായി മന്ത്രിയെ വരെ നേരിട്ടു കണ്ട് പറഞ്ഞിട്ടു പോലും നടക്കാതെ വന്നപ്പോൾ വി എച്ച് പി നേതാക്കളെ കണ്ട് മതം മാറുകയാണുണ്ടായതെന്ന്... സമൂഹത്തിൽ ഹിന്ദുവായി ജീവിക്കാതെ സേർട്ടിഫിക്കറ്റിൽ മാത്രമായി എങ്ങിനെ ഹിന്ദുവാകും...? ക്രിസ്ത്യാനിയായി ജീവിക്കാതെ എങ്ങിനെ സേർട്ടിഫിക്കറ്റിൽ മാത്രമായി ക്രിസ്ത്യൻ ആകും...? അതു മാത്രമല്ല മതം മാറൽ സംഭവം മുൻപും ഇവിടെ മറ്റു മതങ്ങളിൽ നടന്നിട്ടുണ്ട്.... അപ്പോഴൊന്നുമില്ലാതിരുന്ന വിവാദവും കോലാഹലവും ഇപ്പോഴെങ്ങിനെ വന്നു ചേർന്നു? അവിടെയാണ് നാം ചിന്തിക്കേണ്ടതുള്ളത്...! പിന്നെ രാജ്യത്തെ ന്യൂനാപക്ഷങ്ങൾ ആശങ്കയിലാണ്... എന്നൊക്കെ പറയുന്നത്... മാധ്യമങ്ങളുടെ  ആളേക്കൂട്ടാനുള്ള ചെപ്പടിവിദ്യയാണെന്ന് മനസ്സിലാക്കാനുള്ള ബോധമൊക്കെ ഇന്നത്തെ  മലയാളിക്കുണ്ട്....  ജനങ്ങളെ വെറുതെ നുണ പ്രചാരണം നടത്തി തമ്മിലടിപ്പിക്കുന്നതിൽ ഇന്നത്തെ മാധ്യമങ്ങൾക്കുള്ള പങ്കും തീരെ ചെറുതല്ല.

കേരളത്തിൽ ഇന്നത്തെ രാഷ്ട്രീയത്തിന്റെ കണ്ണ് മതസൌഹാർദ്ദത്തിലല്ല മറിച്ച് സ്വാർത്ഥതാത്പര്യങ്ങളിൽ മാത്രമാണെന്ന് തിരിച്ചറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ...? വർഗീയം പറഞ്ഞ് മനുഷ്യരെ തമ്മിൽ തെറ്റിച്ചു കൊണ്ട് ഇടതു വലത് മുന്നണികൾ നടത്തുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്ക് ബലിയാടുകളാകുന്നവരിൽ മതതിന്റെ വേർത്തിരിവുണ്ടോ...? ചിന്തിക്കേണ്ടത് നമ്മളാണ്... ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും മതവിശ്വാസികളല്ല മറിച്ച് തനതായ സംസ്കാരങ്ങളുള്ള ജീവിതശൈലി പിന്തുടരുന്നവരാണെന്ന് തിരിച്ചറിയും വരെ ഇവിടെയീ വിഷസർപ്പങ്ങൾ ഇഴഞ്ഞു നടക്കും... അറിവുള്ളവരെന്ന് അഹങ്കരിക്കുന്ന മലയാളി സ്വന്തം സംസ്കാരങ്ങളെ കുറിച്ച് ബോധവാനാകണം...ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും പറഞ്ഞു പോരടിയ്കും മുൻപ് അവനവൻ എന്താണെന്നും അവരവരുടെ സംസ്കാരമെന്തെന്നും തിരിച്ചറിയണം.. സ്വാർത്ഥതാത്പര്യങ്ങൾക്കായി മാത്രം കടന്നു വരുന്ന കപടരാഷ്ട്രീയമല്ല മറിച്ച് പരസ്പരമറിഞ്ഞ് ബഹുമാനിക്കുന്ന, സഹായിക്കുന്ന ഒരു ജനതയാണു നമ്മളെന്ന് തിരിച്ചറിയണം.




5 comments:

ajith said...

Spirit of discernment is essential at this time.

വേണുഗോപാല്‍ said...

എന്തിനു നാം രാഷ്ട്രീയക്കാരെ പഴിക്കണം. അവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ ഏറെ പ്രബുദ്ധര്‍ അല്ലെങ്കില്‍ വിവേകമതികള്‍ എന്ന് അഹങ്കരിക്കുന്ന കേരള ജനത പരാജയപ്പെടുന്നത് എന്തുകൊണ്ട്? ഭൌതിക ലാഭം മാത്രം ലാക്കാക്കി എങ്ങോട്ടും ചാടാന്‍ തയ്യാറായൊരു ജനതതിയെ കയ്യില്‍ കിട്ടിയാല്‍ മതപരിവര്‍ത്തനം മാത്രമല്ല മറ്റു പലതും നടക്കുമെന്നു ഇന്നത്തെ കേരളം നമുക്ക് കാണിച്ചു തരുന്നുണ്ട്.

Unknown said...

Exactly.....Ajithetta.... thanks for coming / reading...

Unknown said...

സന്തോഷം വേണുഗൊപാൽ ജി. ഇവിടം വരെ വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും.... സമയം കിട്ടുകയാണെങ്കിൽ വീണ്ടും വരിക....

ഇന്നത്തെ സമൂഹത്തിൽ ആർക്കും ആരോടും ഒരുതരത്തിലുമുള്ള കമ്മിറ്റ്മെന്റ് ഇല്ലാതായിരിക്കുന്നു. സ്വാർഥതാല്പര്യങ്ങൾ ആണ് ഇന്ന് ഒരു വിധം എല്ലാവരേയും മുന്നോട്ടു നയിക്കുന്ന ഘടകമായി കണ്ടു വരുന്നത്.... ഇതു തന്നെയാകാം കാരണം എന്നും ഞാൻ കരുതുന്നു. (ശരിയാകാം / തെറ്റുമാകാം...)

ശിഹാബ് മദാരി said...

നല്ല ലേഖനം - എല്ലാ മതക്കാരും അവരവരുടെ കേട്ട് പാടുകളിൽ ജീവിക്കട്ടെ - പൊതുവായി നാം മനുഷ്യനാണ് എന്ന് അറിയട്ടെ - സ്വന്തം താല്പര്യമുള്ളവർ ഇതു മതത്തിലും പോകട്ടെ - അടിസ്ഥാനപരമായി സമാധാനമാണ് വേണ്ടത്
ഇന്ത്യയിലെ സമാധാനം പല നായ്ക്കളുടെയും കണ്ണ് കടിയായി മാറിയിരിക്കുന്നു
നാം ശ്രദ്ധിക്കണം - ബോധാവല്ക്കരിച്ചു കൊണ്ടേ ഇരിക്കണം
നല്ല ശ്രമം ആശംസകൾ

Post a Comment

മാറുന്ന സമൂഹത്തിലെ കാഴ്ചകൾ/കേൾവികൾ മനം മടുപ്പിക്കുമ്പോഴും, പ്രതികരണം ചുറ്റുമതിൽക്കെട്ടുകൾക്കപ്പുറം താണ്ടാതെ, പരിമിതികൾ മായാബന്ധനം ചമച്ച മൂക വിപ്ലവത്തിന്റെ അന്ത:സംഘർഷങ്ങൾ പേറുന്ന മനസ്സിന്റെ ചിന്തകൾ....