Thursday

“മണി” K കോൺഗ്രസ്സ് യോഗം - പ്രാർഥനാ ഗാനം

വോട്ടുണ്ട് നാട്ടിൽ
 ഖദറുണ്ട് വീട്ടിൽ 
ചിരിയുണ്ട് ചുണ്ടിൽ 
കട്ടിയുണ്ട് തൊലിക്ക് 
എന്നാലിറങ്ങാം 
പാല, പുൽപ്പള്ളി വഴി 
ദക്ഷിണ വക്കാം
 കരിങ്ങോഴക്കൽ മുറ്റത്ത് 
അനുഗ്രഹം വാങ്ങാം
 അകത്തമ്മ തൻ തല തൊട്ട് 
ഗ്യാരന്റി, വാറന്റി കിട്ടുവാൻ 
അഞ്ചു പതിറ്റാണ്ടതു മൂന്നു തരം
 അങ്കം കഴിഞ്ഞു പ്രതിക്ഞയും ചൊല്ലി 
ത്രിവർണ്ണ വിരിയിട്ട സീറ്റിലിരിക്കാം 
വണങ്ങാൻ വരുമവർ കാൽചുവട്ടിലായ്
 പെട്ടിക്കട മുതൽ സ്വർണ്ണക്കട വരെ
 വാറ്റു മുതൽ ഇന്നത്തെ ഫോറിൻ വരെ
 ചെറു മുതലാളിമാർ ബല്യ തമ്പ്രാക്കൾ
 നികുതിയിൽ കളിക്കാം, നിയമമൊരുക്കാം
 ചാക്കുകൾ, പെട്ടികൾ വന്നു കുമിയും 
പുലരും മുതൽ പാതിരാക്കോഴി കൂകും വരെ
നോട്ടെണ്ണും യന്ത്രമിതു പോര ഈ കാലത്ത് 
വാങ്ങണം റോബോ ഒന്നു രണ്ടെണ്ണം 
അല്ലെങ്കിലെണ്ണി കണ്ണു മഞ്ഞളിക്കും 
കാണുന്നതൊക്കെയും നോട്ടു തന്നെ 
പച്ചയും, ഓറഞ്ചും ഗാൻഡിത്തലകൾ മാത്രം
 നാക്കു ചൊല്ലുന്നതോ 1,2,3...മുതൽ മുകളിലോട്ടും 
അകമ്പടിയായ് “പോരട്ടെ” മന്ത്രവും.....


പ്രത്യേക അറിയിപ്പ് :-
മേൽപ്പറഞ്ഞ വാക്കുകളും ചിത്രങ്ങളും സാങ്കല്പികം മാത്രം... വേറെ എന്തെങ്കിലും/ആരെങ്കിലും ഒക്കെ ആയി സാദൃശ്യം തോന്നുന്നെങ്കിൽ യാദൃശ്ചികം മാത്രം...